1.

മഞ്ഞ വര്‍ണ്ണ പുഷ്പ്പമിത്
രാജമഹിമ കാട്ടും പൂ
കര്‍ത്തനേശു രാജാധിരാജന്‍
എന്ന സത്യത്തെ കാട്ടും പൂ

2.

ചുവന്ന വര്‍ണ്ണ പുഷ്പ്പമിത്
രക്ത നിറത്തെ കാട്ടും പൂ
രക്ഷകന്‍ തന്‍ രക്ത്തത്തിന്റെ
ഓര്‍മ്മയുനര്‍ത്തും ചുവന്ന പൂ

3.

വെള്ള വര്‍ണ്ണ പുഷ്പ്പമിത്
വിമലജരെ കാട്ടും പൂ
മലിനയുള്ളത്തെ വെണ്മയാക്കും
വിമലനേശുവേ കാട്ടും പൂ

4.

നീല വര്‍ണ്ണ പുഷ്പ്പമിത്
വാനനിറത്തെ കാട്ടും പൂ
എന്റെ വീടെങ്ങിവിടെയുണ്ട്
എന്നു കാട്ടും അരുമ പൂ

5.

നല്ല റോസാ പുഷ്പ്പമിത്
പരിമളം വിതറും പൂ
യേശുരാജന്‍ ശാരോനില്‍ റോസാ
എന്നു ചൊല്ലി പുകഴും പൂ

1280

കുട്ടികള്‍ ഞങ്ങള്‍ കൂടി
പാട്ടുകള്‍ പാടി വാഴ്ത്തുന്നേ!
ദൈവം സൃഷ്ടിച്ച പുഷ്പങ്ങളെന്തി
ദേവനെ വാഴ്ത്തി പാടുന്നേ!