1.

ശിശുക്കളെ തന്നരികിൽ
അയപ്പാതെ തടയരുതെ
സ്വർഗ്ഗരാജ്യം അവരുടെയും
അവരെപ്പോലുള്ളോർക്കും

2.

വാ എന്നരികിലെന്നാഹ്വാനാം
വാത്സല്യത്തോടെവർക്കും
വാരിവിതറും വല്ലഭനെ
വാനോളം നാം വാഴ്ത്തിടേണം

3.

കാൽവറിയിൽ കരളുരുകി
കാൽകരങ്ങൾ ആണികൾക്കായി
ദാരുണാം വിധം അർപ്പിച്ച
കാരുണ്യത്തെ വാഴ്ത്തിടാം

1287

ബാലകരെ കൂടിടാം
സാമോദം നാം പാടിടാം
പാലകനാം യേശു തന്റെ
പാവനനാമം വാഴ്ത്തിടാം