1.

കൺകൾ രണ്ട് എനിക്കുണ്ട്
ബൈബിള്‍ എന്നും വായിച്ചീടാന്‍
ദൈവഹിതം അതിലെന്നും
കണ്ടിടുന്നു ഞാന്‍
അതിനാല്‍ ഞാന്‍ മോദമോടെ
ഘോഷിച്ചിടുന്നു

2.

കാതുകളും രണ്ടുണ്ടല്ലോ
ദൈവശബ്ദം കേട്ടിടുവാന്‍
ശ്രദ്ധയോടെ കാതോര്‍ക്കുന്നു
സ്വരം ശ്രവിക്കാന്‍
അതിനാല്‍ ഞാന്‍
സന്തോഷത്തോടാരത്തിടുന്നിതാ

3.

ദൈവം തന്ന കാല്‍കലള്‍ രണ്ട്
ദേശത്തെല്ലാം പോയിടുവാന്‍
സാക്ഷിയായി ലോക മദ്ധ്യേ
നിന്നിടുവാനായ്
ദീപമായ് അവനായി ജ്വലിച്ചിടുവാന്‍

4.

ദൈവം തന്നു നാവെനിക്ക്
കൊച്ചു നാവും അതിനൊപ്പം
എന്റെ ശബ്ദം മുഴക്കിടുവാനായ്
മുഴക്കിടും ഞാന്‍
എല്ലായ്പ്പോഴും ഉച്ചത്തില്‍
ഞാന്‍ സ്തോത്രമുയര്‍ത്തും
ഹല്ലെലൂയ്യാ

1316

കൈകള്‍ രണ്ട് എനിക്കുണ്ട്
പത്തുവിരല്‍ അതിലുണ്ട്
ദൈവം തന്ന കൈകളാല്‍
ഞാന്‍ താളമടിക്കും
കൈകള്‍ കൊട്ടി ആനന്ദത്താല്‍
ആര്‍പ്പുവിളിക്കും
ഹല്ലേലൂയ്യാ