2.

കുറെ വിത്തുകള്‍ വീണത്
വഴിയരികില്‍
മുളപൊട്ടുവാനവസരമില്ലാതെ പോയ്‌
അവ വാനിലെ പക്ഷികള്‍
കൊതിപോയ്
കുഞ്ഞുങ്ങളേ ഓര്‍ക്ക

3.

കുറെ വിത്തുകള്‍ വീണത്
പാറയിന്മേല്‍
അവ വേഗത്തില്‍ മുളപൊട്ടി
വളര്‍ന്നുവെന്നാല്‍
വേരില്ലാതവയെല്ലാം ഉണങ്ങിപ്പോയി
കുഞ്ഞുങ്ങളേ ശ്രദ്ധിക്കുക

4.

കുറെ വിത്തുകള്‍ വീണത്
മുള്‍പ്പടര്‍പ്പില്‍
അവ ആര്‍പ്പോടെ മുളപൊട്ടി
വളര്‍ന്നുവെന്നാല്‍
ലോകമോഹമുള്ളതാല്‍
ഞെരിഞ്ഞു പോയി
കുഞ്ഞുങ്ങളേ കേള്‍ക്ക

5.

കുറെ വിത്തുകള്‍ വീണത്
നല്ല നിലത്ത്
അവ ആര്‍പ്പോടെ കരുത്തോടെ
വളര്‍ന്നുവന്നു
അറുപതു നൂറുമേനി വിളവുതന്നു
കുഞ്ഞുങ്ങളേ ചേര്‍ന്നുപാടു

1317

1.

ഒരിക്കല്‍ ഒരിക്കല്‍ ഒരിക്കല്‍
വയലിലിറങ്ങി വിതക്കാരന്‍
വിതച്ചു വിതച്ചു വിതച്ചു
മേല്‍ത്തരം വിത്തുകള്‍ വിതച്ചു