1319

1.

ദൈവമേ നിന്‍ നന്മക്കായ്
സ്തോത്രമെന്നും പാടും ഞാന്‍
പാടും ഞാന്‍ ആടും ഞാന്‍
പാരിലുള്ള നാളെല്ലാം

2.

രണ്ടു കൺകൾ തന്നതിനാല്‍
തിരുവചനം വായിക്കും
തേടും ഞാന്‍ എന്നുമെന്നും
കണ്‍കളുള്ള നാളെല്ലാം

3.

രണ്ടു കൈകള്‍ തന്നതിനാല്‍
ചേര്‍ത്തടിച്ചു പാടും ഞാന്‍
മോദമായ് ഉച്ചത്തില്‍
ജീവനുള്ള നാളെല്ലാം
ഹല്ലെലൂയ്യാ... പാ... ടാം
ആനന്ദമായ് ആടാം...
കൂട്ടുകാരെ വരൂ! വരൂ!
ഘോഷിച്ചാര്‍ത്തിടാം