1.

സ്നേഹമുള്ള യേശു
നമ്മെ തേടി വന്നല്ലോ
ക്രൂശിലേറി ജീവന്‍ തന്നു
വീണ്ടെടുതല്ലോ
നല്ല സ്നേഹിതന്‍ താന്‍
ഇല്ല ഇതുപോലെ
വേറെ മന്നിലാരുമേ

2.

ബാലസിംഹം പട്ടിനിയാല്‍
വിശന്നിരിക്കിലും
ബാലകര്‍ നാം സന്തോഷത്താല്‍
പാട്ടു പാടിടും
നല്ല പാലകന്‍ താന്‍ തെല്ലും ഭീതിയെന്യെ -
എല്ലാനാളും നല്ലപോലെ
കാത്തു പാലിക്കും

3.

ശത്രുവായ സാത്താന്‍
നമ്മെ ചുറ്റി വന്നാലും
കര്‍ത്താവായ യേശു
നമ്മള്‍ക്കുണ്ട് മിത്രമായ്‌
ശത്രുനാണത്തോടെ തോറ്റ് മണ്ടിമാറും
സ്തോത്രഗീതം പാടി
നാമ്മളാര്‍ത്തു തുള്ളിടും

1321

ബാലകരെ ബാലകരെ
പാട്ടുപാടുവിന്‍
പാലകനാമേശുവിനെ
വാഴ്ത്തി പാടുവിന്‍