1330

1.

സ്തുതിച്ചു പാടിടാം
നമിച്ചു വാഴ്ത്തിടാം
പ്രപഞ്ച നാഥന്‍ തന്‍ നന്മയെന്നുമെന്നുമേ
എത്ര പാടിയാലും എത്ര ചൊല്ലിയാലും
തീരില്ല തന്‍ നന്മകള്‍

2.

വലത്തു കൈനീട്ടി ഇടത്തു കൈനീട്ടി
അവന്റെ സ്നേഹം
എന്നെന്നുമാര്‍ത്തു പാടിടാം
തലയിതാട്ടിയാട്ടി കൈകള്‍
ചേര്‍ത്തുകൊട്ടി
തന്‍ സ്നേഹം വര്‍ണ്ണിച്ചിടാം

3.

വലത്തുകാല്‍ തട്ടി ഇടത്തുകാല്‍ തട്ടി
അവന്റെ തീരാകാരുണ്യ -
മൊത്തു പാടിടാം
കൈവിരല്‍ ഞൊടിച്ചു വട്ടമൊന്നു ചുറ്റി
തന്‍ ദയ കീര്‍ത്തിച്ചിടാം
ഓ... ലാലലാല...
എന്‍ദൈവം എന്തുന്നതന്‍
ഓ... ലാലലാല...
എന്‍ദൈവം എന്തുന്നതന്‍
ഓ... ലാലലാല...
എന്‍ദൈവം എന്തുന്നതന്‍