1332

1.

കീയോം കീയോം കൊച്ചുകുരുവി
കൂടെപ്പോരാമോ?
യേശുവപ്പച്ചന്റെ പാട്ടുകള്‍ പാടാന്‍
കൂടെപ്പോരാമോ?

2.

മ്യാവു മ്യാവു കുഞ്ഞി പൂച്ചേ
കൂടെപ്പോരാമോ?
യേശുവപ്പച്ചനു പ്രാര്‍ത്ഥന ചൊല്ലാന്‍
കൂടെപ്പോരാമോ?
കൂടെപ്പോരാം ഞാന്‍

3.

ബൗബൗ ബൗബൗ പാണ്ടന്‍ നായേ
കൂടെപ്പോരാമോ?
യേശുവപ്പച്ചന്റെ കഥകള്‍ ചൊല്ലാന്‍
കൂടെപ്പോരാമോ?

4.

കൊച്ചു കുരുവീ, കുറിഞ്ഞിപ്പൂച്ചേ
പാണ്ടന്‍ നായേ
പോരുന്നോ നിങ്ങള്‍ ഞങ്ങടെ
കൂടെ ബൈബിള്‍ ഫെസ്റ്റിവലില്‍
കീയോം കീയോം ഉണ്ണിക്കുട്ടാ
കൂടെപ്പോരാം ഞാന്‍
യേശുവപ്പച്ചന്റെ പാട്ടുകള്‍ പാടാന്‍
കൂടെ പോരാം ഞാന്‍
മ്യാവു മ്യാവു ഉണ്ണിക്കുട്ടാ
യേശുവപ്പച്ചനു പ്രാര്‍ത്ഥന ചൊല്ലാന്‍
കൂടെ പോരാം ഞാന്‍
ബൗബൗ ബൗബൗ ഉണ്ണിക്കുട്ടാ
കൂടെപ്പോരാം ഞാന്‍
യേശുവപ്പച്ചന്റെ കഥകള്‍ ചൊല്ലാന്‍
കൂടെപ്പോരാം ഞാന്‍
കീയോം, കീയോം., മ്യാവു മ്യാവു
ബൗബൗ ബൗബൗ
പോരാം പോരാം ഞങ്ങളും പോരാം
ബൈബിള്‍ ഫെസ്റ്റിവലില്‍