1335

1.

"ഹവ്വാമ്മച്ചീ - പഴം തിന്ന്
ദൈവത്തെപോലാകും നീ"
ചതിയന്‍ സാത്താന്‍ അടുത്തുകൂടി
പറഞ്ഞുപറ്റിച്ചു

2.

"യോനാപ്പൂപ്പാ ദൈവം ചൊല്ലണ
വഴിയില്‍ പോയിടേണ്ട"
ചതിയന്‍ സാത്താന്‍ അടുത്ത് കൂടി
പറഞ്ഞുപറ്റിച്ചു

3.

"പത്രോസേട്ടാ, യേശുവിനെ നീ
തള്ളിപറഞ്ഞോളൂ"
ചതിയന്‍ സാത്താന്‍ അടുത്ത് കൂടി
പറഞ്ഞുപറ്റിച്ചു
അവനിന്നും നമ്മളെ പറഞ്ഞുപറ്റിക്കാന്‍
അരികില്‍വരുമല്ലോ - പിന്നെ
അവന്റെ പിടിയിലബദ്ധം പിണഞ്ഞ്
വീണുപോകരുതെ - അയ്യോ
പാപം ചെയ്യരുതേ

അവനിന്നും നമ്മളെ പറഞ്ഞുപറ്റിക്കാന്‍
അരികില്‍വരുമല്ലോ - പിന്നെ
ദൈവം തന്നുടെ വഴിയില്‍ നിന്നും
അകന്നു പോകരുതേ
അയ്യോ പാപം ചെയ്യരുതേ

അവനിന്നും നമ്മളെ പറഞ്ഞുപറ്റിക്കാന്‍
അരികില്‍വരുമല്ലോ - പിന്നെ
ദൈവത്തിന്നെതിരൊന്നുമിനിയും
പറഞ്ഞു പോകരുതേ
അയ്യോ പാപം ചെയ്യരുതേ