2.

തിരുവചനം എന്‍ ദാഹമകറ്റും
രുചികരമാം പാലാണെനിക്ക്
രക്ഷയ്ക്കായി ദിനവും വളരാന്‍
പാനം ചെയ്യും ഞാനിത് പതിവായ്‌

3.

തിരുവചനം ഒരു ചുറ്റിക പോലെ
കഠിനതരം ശിലകള്‍ തകര്‍ക്കും
അരുതരുതാത്ത ഒരു തരി പോലും
ഇരുന്നീടരുതെന്‍ മരുവാസത്തില്‍

4.

തിരുവചനം ഇരുവായ്ത്തലയുള്ള
കാരവാളാം ആയുധമെനിക്ക്
അരിനിര വന്നാല്‍ അരിഞ്ഞു വീഴ്ത്താന്‍
അനുദിനവും എന്‍ കയ്യിലിതുണ്ട്

1337

1.

തിരുവചനം എന്‍ കാലിനു ദീപം
അനുദിനവും എന്‍ വഴിയില്‍ പ്രകാശം
അടി പതറാതെ ഇടറി വീഴാതെ
വഴി നടത്തിടും നൽ തെളിദീപം