1.

ഇങ്ങു ശാപം നിറഞ്ഞ ഭൂ -
നീങ്ങി പുതുതായിടും

2.

ഈ വിഷാണുക്കളകന്നു -
വാനം ശുദ്ധമായിടും

3.

കണ്ണുനീരും മുറവിളി -
തെല്ലുമില്ലാതാമിനി

4.

ജീവജലനദിയന്നാ -
ളോടും പുണ്യഭൂമിയില്‍

5.

ജീവവൃക്ഷമവിടെന്നും
കായിച്ചിടും പുഷ്ടിയായ്

6.

ആയതിന്‍ തണലിലിരു -
ന്നാശ്വസിക്കാം വത്സരേ!

7.

എന്നുമെന്നും നൃപന്മാരായ്
വാഴും നമ്മള്‍ ഭൂമിയില്‍

8.

നിങ്ങളോട് കൂടിയെന്നെ
കാണും ഞാനെന്‍ വത്സരേ

9.

കാണുമെന്നെ നിങ്ങളുമാ -
ശാലേം രാജധാനിയില്‍

10.

നിങ്ങളുടെ പൊന്മുഖം
ചുംബിക്കും ഞാനാസ്തലേ

11.

പുതിഗന്ധം നിറയുമീ ദേഹം
തകര്‍ന്നീടുമേ

12.

പുത്തനാകും ശരീരത്തെ
ദത്തം ചെയ്യും നായകന്‍

1354

മംഗളമായിനി വാഴും
നമ്മളെല്ലാരും