2.

ക്രൂശിൽ ചാരെ വന്നു നിന്മുറിവ് കണ്ടു
നിന്നുടലെൻ പേർക്കായ്‌ നുറുങ്ങിയതോർത്തു
ഒടുതുള്ളി രക്‌തം എന്റെ പേർക്കായ്‌ ചിന്തി
ആത്മരക്ഷ തന്ന ശർമ്മദൻ നീ മാത്രം

3.

മഹസ്സെഴും ശ്രീശൻ വന്ദ്യൻ സ്തുത്യൻ നൂനം
വിമലജനേശു നാമമെത്ര ധന്യം
എന്നഘങ്ങൾ പോക്കി പരഗതി തന്ന
സുരലോക പ്രഭോ! നിർമ്മലൻ നീ വാഴ്ക

4.

ധന്യായോർ ദേവൻ ഏകാധിപതിയാം
രാജാധിരാജവും കർത്താധികാർത്തവും
മർത്യതയുള്ളോൻ അദൃശ്യനാം ദൈവം
അടുത്തുകൂടാത്ത ഒളിയിൽ വസിപ്പോൻ

5.

സ്നേഹപൂർണ്ണനേശു നീതിസൂര്യനീശൻ
ദയാപരൻപ്രഭോ! നിരാമയൻ സ്തോത്രം
പൊൻകിരീടം ചൂടി മേഘാരൂഢനായി
പൂർണ്ണപ്രഭയോടെ വന്നിടും മാരാജൻ

1511

1.

സ്തുതി സ്തോത്രം പാടി വന്ദിക്കുന്നു നാഥാ!
ശക്തി ധനമാം അർപ്പിക്കുന്നു മോദാൽ
ആരാധിപ്പാൻ യോഗ്യൻ കുഞ്ഞാടെ നീ മാത്രം
നമിക്കുന്നു പാദേ ഭക്‌ത്യാദരവോടെ