1.

സന്തതം പ്രിയനെ നിന്നോടുകൂടെ
ചന്തമായ് ഞാനും വസിപ്പതിനായി
എന്തൊരമ്പ് പകർന്നു നീ നാഥാ
ചിന്തിപ്പാനെന്നാൽ സാദ്ധ്യമല്ല

2.

പാപത്തിൻ വലിയ ചുമട് ചുമന്ന്
പാരിൽ ഞാൻ നടന്നലഞ്ഞു
പാപമറ്റവനാം യേശുവേ നീയെൻ
പാപച്ചുമടു ചുമന്നൊഴിച്ചോ?

3.

നിന്നോടുകൂടെ പന്തിയിലിരിപ്പാൻ
തന്നെനിക്കും നീ അവകാശം
മന്നിതിലെന്നും നിൻ സ്തുതി പാടാൻ
മന്നവനേ കൃപ തന്നിടുക

1512

എന്തിനെന്നേശു സ്വർഗ്ഗം വെടിഞ്ഞ്
എന്നെത്തേടി ധരയിൽ വന്നു
എന്തുകൊണ്ടെന്നിൽ എൻ പ്രിയനെ നീ
എന്താശ്ചര്യമായ് സ്നേഹിപ്പാൻ