1.

മന്നൻ ദാവീദിൻ സുതനെ വന്നുദിച്ച
മന്നനാം മാനുവലാ സന്നാഹമോടെന്നും
സന്നിധൗ പാടുവാൻ
ഉന്നതനെയെന്നെ നിന്നിലേക്കാക്കണം

2.

അതിശയമുളളവനേ അതിരറ്റ
അനുഗ്രഹവാരിധിയെ അധിപനാം യേശുവേ
അഖിലേശാനന്ദനാ അഖിലർ നായകനെ
അഖിലാണ്ഡ കർത്താവേ

3.

അടിയനെ വീണ്ടവനേ അടിമയെ മോടിയിൽ തീർത്തവനേ
ജഡത്തിൽ കുടികൊളളും അടിയാനെ നിന്നുടെ
കൊടിക്കീഴിൽ നാൾതോറും
ജയത്തോടെ കാക്കണം

1513

സ്തോത്രം ചെയ്യും ഞാനെന്നും രക്ഷിതാവേ
മാത്രം വാഴ്ത്തും ഞാനെന്നും
പാത്രഹീനനാമീ ചെളളാമടിയാനെ
പാർത്ഥിവനേ എന്നെ ചേർത്ത കൃപയ്ക്കായി