1.

നിന്റെ ദയ എൻ പ്രാണനെ കാത്തുകൊണ്ടാൽ
എന്റെ അധരം നിന്നെ കീർത്തിക്കുമേ
എന്റെ ജീവകാലമെല്ലാം പുതുഗാനത്താൽ
അതുല്യനാമത്തെ സ്തുതിച്ചിടുമേ

2.

നിന്റെ നാമമല്ലോ എന്നും എന്റെ ആശയം
നിന്നിൽ മാത്രം ഞാനെന്നും ആനന്ദിക്കും
നിന്നിലല്ലോ നിത്യ ജീവഉറവ
ജീവവഴിയും നീ മാത്രമല്ലോ

3.

നിന്റെ വലങ്കയ്യാലെന്നെ താങ്ങി നടത്തും
എന്റെ കാലുകൾ തെല്ലും ഇടറാതെ
എന്റെ ഗമനത്തെ സുസ്ഥിരമാക്കും
നിന്റെ വഴിയിൽ ഞാൻ നടക്കുവാനായി

1514

സ്തോത്ര ഗാനങ്ങൾ പാടി പുകഴ്ത്തിടുമേ
എല്ലാ നാളിലും എൻ ജീവിതത്തിൽ