1.

കുപ്പയിൽ കിടന്ന എന്നെ
തേടിവന്നു നീ കണ്ടെടുത്തു
ഒപ്പം ഇരുത്തിയെന്നെ
വീഞ്ഞു വീട്ടിൽ എന്നേയ്ക്കുമായ്
അപ്പാ നിൻ അൻപോർത്ത്
തൃപ്പാദം കുമ്പിടുന്നു

2.

ഉയരത്തിൽ നിന്നും കരം നീട്ടി
പെരുവെള്ളത്തിൽ നിന്നും വലിച്ചെടുത്ത്
ഉന്നത ഗിരിയതിന്മേലെന്നെ
ഉണ്മയായ് നിർത്തിയവൻ
ഉയിർ തന്ന നാഥനെ
നാം ഉത്സുകരായ് പാടാം

3.

കൂരിരുളിൻ പാതയിലും
കാലിടറും വേളയിലും
കരുത്തനാം അവനെന്നെ
കരം പിടിച്ചു നടത്തിടുമേ
കർത്തൻ വൻകൃപയോർത്ത്
കാലമെല്ലാം സ്തുതിച്ചീടും ഞാൻ

1516

ആത്മനാഥൻ യേശുവിനെ ആരാധിക്കാം
അവൻ കൃപകളിലെന്നും ആശ്രയിക്കാം
അവൻ ചെയ്ത നന്മകൾ ഓർത്തിടാം
എന്നെന്നും പാടിടാം