1.

യിസ്രായേലിന്റെ പരിപാലകൻ
എന്നും എന്റെ ദൈവമല്ലോ
ഒരു ദോഷവും തട്ടാതെന്നെ
പരിപാലിക്കും നിശ്ചയമേ

2.

എൻ മിഴികളിൽ സൗന്ദര്യമാവാൻ
എന്നും എന്റെ സംഗീതവും
എൻ നാവിന്മേൽ അവൻ നല്ലവൻ
അവൻ കൈകളാൽ നടത്തിടുമെ

3.

സീയോൻ പുരെ ചേർത്തിടുവാൻ
വാനമേഘെ വന്നിടുമ്പോൾ
സ്തുതി സ്തോത്രങ്ങൾ പാടിടും ഞാൻ
അവൻ മാറിൽ ചാരിടും ഞാൻ

1517

യേശു രക്ഷകൻ ശക്തനായവൻ
നീതി സൂര്യനും ആത്മമിത്രവും
എന്നും നല്ലവൻ എന്റെ കോട്ടയും
എന്റെ പരിചയും എന്റെ ശൈലവും