1519

1.

ദൈവത്തിൻ സ്നേഹത്തെ രുചിപ്പാൻ
ധരയിൽ ലഭിച്ച ഭാഗ്യത്തെ
എന്നും ഞാൻ കീർത്തിപ്പാൻ പരനെ
കൃപയെ തന്നു പാലിക്ക നീ

2.

ആഴമാം കുഴിയിൽ കിടന്ന്
നീറി ഞാൻ കേണതാം വേളയിൽ
താണു നീ വന്നെന്നെ ഉയർത്തി
ക്രിസ്തുവാം പാറമേൽ നിറുത്തി

3.

ദൂതന്മാർ വന്ദിക്കും ശ്രേഷ്ഠനെ
ഭക്തന്മാർ സ്തുതിക്കും വന്ദ്യനേ
വേദത്തിൻ കാതലാം ക്രിസ്തുവേ
പാതയും സത്യവും നീ തന്നെ

4.

ശോഭയാം നിന്മുഖം ദർശിച്ച്
നാൾതോറും സ്തോത്രങ്ങൾ അർപ്പിച്ച്
അക്കരെ ചേരുന്ന നാൾവരെ
ശകനായ് നില്ക്കുവാൻ കൃപതാ
നിത്യമാം രക്ഷയ്ക്കായ്
അങ്ങേ ഞാൻ പുകഴ്ത്തിടുമെന്നും