2.
നമ്മുടെ ഉത്സവ നാളുകളിൽ
ആനന്ദ കാഹളമൂതിടുവിൻ
യിസ്രായേലിന്നൊരു ചട്ടമിതു
യാക്കോബിൻ ദൈവത്തിൻ പ്രമാണവും
3.
മിസ്രയിം നമ്മുടെയടിമദേശം
അറിയാത്ത ഭാഷ നാം കേട്ട ദേശം
നമ്മുടെ ചുമടുകൾ നീങ്ങിപ്പോയി
നമ്മുടെ കൈകൾ സ്വതന്ത്രമായി
4.
മിസ്രേമിൽ നിന്നു താൻ കൊണ്ടു വന്ന
യിസ്രായേൽ തൻ വാക്കു കേൾക്കുമെങ്കിൽ
അന്യദൈവത്തെയുണ്ടാക്കരുത്
അന്യദൈവത്തെ വണങ്ങരുത്
5.
നിന്റെ വായ് വിസ്താരത്തിൽ തുറക്ക
നിർണ്ണയം താൻ അതിനെ നിറയ്ക്കും
തന്റെ ജനമിതു കേട്ടതില്ല
യിസ്രയേൽ തന്നെ കൂട്ടാക്കിയില്ല
6.
യിസ്രായേൽ തൻ വാക്കു
കേൾക്കുമെങ്കിൽ
തന്റെ വഴിയിൽ നടക്കുമെങ്കിൽ
ശത്രുക്കളെ വേഗം കീഴടക്കും
വൈരികൾ നേരെ തന്റെ കൈതിരിക്കും
7.
മേത്തരമായ ഗോതമ്പുകൊണ്ടും
പാറയിൽ നിന്നുളള തേനിനാലും
നന്നായി സംതൃപ്തി കൈവരുത്തും
എന്നേക്കും നിൽക്കുമീ ഭാഗ്യകാലം