1.

ആത്രയുമല്ലാശീർവാദം
ഒക്കെയും ലഭിച്ചിടുവാൻ
ആർത്തി പൂണ്ടു കാത്തിരുന്ന
കാലമതിങ്കൽ
ആർത്തിയെ തീർത്തവനെ ഞാൻ
ആർത്തുഘോഷിച്ചിടുവാനെൻ
ആർത്തിയറിഞ്ഞവൻ തന്റെ
വാർത്തയെനിക്കേകിയതാൽ

2.

പാനം ചെയ് വാൻ കഷ്ടതയിൽ
പാനപാത്രമവൻ കൂടെ
സ്നാനമേൽക്കാൻ കൃപ നൽകി
പ്രീതിയായവൻ
മരിച്ചു ഞാൻ കല്ലറയിൽ
അടക്കപ്പെട്ടവൻ കുടെ
മഹത്വമായ് ജീവിച്ചിടാൻ
മഹിമയിൻ ആവിയാലേ

3.

ആർക്കുമേകാൻ സാദ്ധ്യമല്ലാ
ത്താത്മശക്തി ലഭ്യമാകാൻ
പാർത്ഥിവൻ മുൻ ആർത്തിയോടെ
കാത്തിരുന്നു ഞാൻ
പാർത്തിവനെൻ ദുരിതങ്ങൾ
ഓർത്തവനെൻ പ്രാർത്ഥനകൾ
തീർത്തവനെൻ ദുരിതങ്ങൾ
വാഗ്ദാനത്തിൻ ആവിയാലേ

4.

ദൂതർക്കും കൂടാവകാശം
ലഭ്യമാകാതുള്ള രക്ഷാ
ദൂതറിയിച്ചിടാൻ ഭാഗ്യം ലഭിച്ചെനിക്ക്
ദൂതഗണം കാവലായ്
തന്നനുദിനം എനിക്കവൻ
നൂതനാം ദൂതുകളും
ഊനമെന്യേ നൽകിടുന്നു

1521

പാടും ഞാൻ പരമേശനു സതതം
എന്റെ പാപമെല്ലാം പോക്കിയതാൽ
പാടും ഞാൻ പരമേശനു സതതം