1.
എൻ പാപം പേറി വൻ ക്രൂശിലേറി
എൻ പാപം തീർത്തു നീ
നിൻ ശാപമൃത്യുവാൽ എന്നെ വീണ്ടെടുത്ത
സ്നേഹ ദീപമേ ദൈവ
സ്വന്തമാക്കിയ നിൻ സ്നേഹമോർത്തു
ഞാൻ പാടും ജീവനാളെല്ലാം
2.
സ്വർഗ്ഗീയനോട് എന്നെയിണയ്ക്കും
നിൻ ജീവൻ മൂലമായ് തൻ പുത്രനാക്കിയും
നീയെൻ ജ്ഞാനം നീതി
ശുദ്ധിയും ദിവ്യ സമാധാനവും
വീണ്ടെടുപ്പുമായാതോർത്തു നന്ദിയായ്
സ്തുതി പാടും നന്ദിയായ്
3.
മരുവാസമാകവെ ആശ്വാസമേതുമേ
കാണാതുഴന്നു ഞാൻ പാരം തളർന്നിതാ
കൂട്ടുകരുമില്ലാശ്വാസമായ്
എനിക്കാശ്വാസമായ് കർത്തനേശുവിൻ
സഖിത്വമുള്ള ഞാനെന്തു
പാരിൽ ക്ഷീണിപ്പാൻ
4.
എന്നുളമാകവേ പ്രിയനോടു ചേരുവാൻ
കൊതിച്ചിടുന്നധികമായ്
പൊൻമുഖം കാണുവാൻ
എന്നെൻ കണ്ണുനീരകന്നു വാഴും ഞാൻ
വിണ്ണിലങ്ങും വാഴും ഞാൻ ആ സ്വർഗ്ഗീയദിനം
എന്നു കാണും ഞാൻ നാഥാ
5.
പരിശോധനകളെ
തരണം ചെയ്തതക്കരെ
പരിശുദ്ധാനന്തികേ പരിചോടു ചേരുവാൻ
ശുദ്ധമാക്ക രക്തത്താലെന്നെ
ശുദ്ധരക്തത്താലെന്ന
സിദ്ധനാക്കിടുക ആത്മാവിനാലെന്നെ
6.
നിൻ സന്നിധാനത്തിൻ
സന്തോഷമെൻബലം
നിൻമുഖകാന്തിയാലെന്നും നിത്യാനന്ദം
ഹാ! എൻ പ്രിയൻ കൂടെ
ചേർന്നുവാഴും ഞാൻ അങ്ങു
ആ ദൈവമഹത്വനാളടുത്തിതാ