2.
ശുദ്ധാ! ശുദ്ധാ! ശുദ്ധാ!
സർവ്വദിവ്യർ വാഴ്ത്തി
ആർത്തു പൊൻ കിരീടങ്ങൾ
നിൻ കാൽക്കൽ വീഴ്ത്തുന്നു
ആസ്ഥയോടു ദൂതവൃന്ദവും പുകഴ്ത്തി
ആദ്യന്തഹീനാ! നിന്നെ വാഴ്ത്തുന്നു
3.
ശുദ്ധാ! ശുദ്ധാ! ശുദ്ധാ!
കൂരിരുൾ അണഞ്ഞു
ഭക്തിഹഹീനൻ നിൻ പ്രഭാവം
കാണാം എങ്കിലും
വിശുദ്ധൻ നീ മാത്രം തുല്യനില്ല എങ്ങും
ആർദ്രത സത്യം ശക്തി ഒന്നിലും
4.
ശുദ്ധാ! ശുദ്ധാ! ശുദ്ധാ!
സർവ്വനാഥാ! ദേവാ
സ്വർഗ്ഗം ഭൂമി സൃഷ്ടി സർവ്വം
നിന്നെ വാഴ്ത്തുന്നു
ശാപദോഷം പോക്കും
കാരുണ്യ യഹോവാ!
ദേവാ ത്രിയേകാ! ഭാഗ്യ ത്രിത്വമേ
1523
1.
ശുദ്ധാ! ശുദ്ധാ! ശുദ്ധാ!
സർവ്വശക്താ! ദേവാ!
ഭക്തഗീതം കാലേ ഞങ്ങൾ അങ്ങുയർത്തുമേ
പാപം ശാപം പോക്കും
കാരുണ്യ യഹോവ
ദേവാ! ത്രിയേക! ഭാഗ്യ ത്രിത്വമേ!