1528
1.
യേശുവ നിൻ നാമത്തിനു
സ്തുതി സ്തോത്രം ചെയ്തിടും ഞാൻ
എന്റെ ആയുഷ്ക്കാലമെല്ലാം
എന്നും വാഴ്ത്തി വണങ്ങിടും ഞാൻ
2.
പാപിയായിരുന്ന എന്നെ
പാരിൽ തേടി വന്നവൻ നീ
പ്രാണൻ തന്നു സ്നേഹച്ചതാൽ
പ്രാണനാഥാ! നമിച്ചിടും ഞാൻ
3.
പാപച്ചേറ്റിൽ നിന്നുയർത്തി
പാദം പാറമേൽ നിറുത്തി
പാടുവാനെൻ നാവിൽ തന്നു
പുതുഗാനം, ഹല്ലേലുയ്യാ
4.
ശത്രൂവായൊരെന്നെ ദൈവ -
പൂത്രനാക്കി തീർത്തതിനാൽ
എത്ര ഗീതം പാടിയാലും
തൃപ്തനായി തീർന്നിടാ ഞാൻ
5.
എത്രനാളീ പാർത്തലത്തിൽ
പാർത്തിടും ഞാനത്രനാളും
കീർത്തനം നിൻ നാമത്തിനു
ആർത്തിയോടെ പാടിടും ഞാൻ