1.

ചെങ്കടൽ തീരത്ത്
ഞാൻ വന്നണഞ്ഞാൽ
ചെങ്കടൽ പിളർന്നെന്നെ നടത്തിടുന്നു
ഉണങ്ങിയ നിലത്തു
എൻ പാദങ്ങളുറപ്പിച്ചു
മറുകരയെന്നെ നീ അണച്ചിടുന്നു

2.

കരകവിഞ്ഞൊഴുകിടും
യോർദ്ദാനിന്നരികെ
പതറാതെ നിൽക്കുവാൻ ബലം
തരുന്നെവിടെയും നിൻ
കരം തന്നു നടത്തുന്നാൻ
സ്വർഗ്ഗകനാനിൽ ഞാനെത്തുവോളം

3.

യെരീഹോവിൻ മതിലുകൾ
നേരെ വന്നുയർന്നാൽ
വാഗ്ദാനം തന്നവൻ മുന്നിലുണ്ട്
ആർപ്പിൻ ജയധ്വനി മുഴക്കിടും
അന്നു ഞാൻ
ആത്മാവിൻ ശക്തിയാൽ ജയം വരിക്കും

4.

തീർന്നിടും മരുവിലെ
ദുരിതങ്ങൾ അഖിലവും
ചേർന്നിടും സ്വർഗ്ഗസീയോൻ പുരേ ഞാൻ
പ്രിയന്റെ പൊന്മുഖം
കണ്ടിടും വേഗത്തിൽ
ആത്മാവിൽ നിത്യം ഞാനാനന്ദിക്കും

1530

സ്തുതിക്കും ഞാൻ സ്തുതിക്കും ഞാൻ
സ്തോത്രം പാടിടും ഞാൻ
നന്ദിയോടെൻ രക്ഷയുടെ
പാറയ്ക്കാർപ്പിടും ഞാൻ