1534
1.
തിരുസന്നിധിയിൽ നന്ദിയോടടിയൻ
വരുന്നു നിന്നെ ആരാധിപ്പാൻ
കനിവേകിടണേ കരുണാമയനേ
ആരാധ്യൻ യേശുവേ
2.
തിരുസന്നിധിയിൽ ഹൃദയം നുറുങ്ങി
വരുന്നു പാപ ഭാരവുമായ്
ശുദ്ധമാക്കിടുക എന്നെ നിൻ നിണത്താൽ
പരിശുദ്ധൻ യേശുവേ
3.
തിരുസന്നിധിയിൽ പൂർണ്ണ മനസ്സോടെ
തരുന്നു എന്നെ നിൻ കരത്തിൽ
കരുതുന്നവനെ ശരണം മതിയേ
സർവ്വശക്തൻ യേശുവേ
ആരാധന... ആരാധന
ഹാലേല്ലുയ്യ... ഹാലേല്ലുയ്യാ