1.

ചേറ്റിലെ താമരയെ ചേലോടു ചമയിച്ച
ചിന്മയരൂപനെ നിത്യ വന്ദനം
കേഴുന്നകാകനും തൃപ്തിയായ് ഭോജനം
നൽകുന്ന നിൻ ജ്ഞാനം എന്തഗോചരം

2.

കേവലം പൊടിയാകും
എന്നുടെ ശിരസ്സിലെ
കേശത്തിൻ സംഖ്യ ഗണിച്ച ദൈവമേ
തനിഷ്ടക്കാരനാം കാകനെ കൊണ്ട്
നിൻ ദാസനേലിയാവെ പോറ്റും സ്നേഹമേs

1535

പുല്ലിനെപ്പോലും ചമയിച്ച ദൈവമേ
പാവന തൃക്കരം എത്ര മോഹനം
കാശിനു വിലയില്ലാ കുരുകിലുപോലും
ഈ പൊൻ കരങ്ങളിലെത ഭദ്രമേ
വീഴുന്നു ഞാൻ തൃപ്പാദ പീഠേ
വാഴ്ത്തുന്നു ഞാൻ പ്രപഞ്ചനാഥനെ