1536

1.

ഏഴു വിളക്കിൻ നടുവിൽ
ശോഭ പൂർണ്ണനായ്
മാറത്തു പൊൻകച്ച അണിഞ്ഞു
കാണുന്നേശുവേ

2.

നിന്റെ രൂപവും ഭാവവും
എന്നിൽ ആകട്ടെ
നിന്റെ ആത്മശക്തിയും
എന്നിൽ കവിഞ്ഞിടട്ടെ

3.

എന്റെ ഇഷ്ടങ്ങളൊന്നുമേ
വേണ്ടെന്നേശുവേ
നിന്റെ ഹിതത്തിൻ നിറവിൽ
ഞാൻ പ്രശോഭിക്കട്ടെ
ആദ്യനും അന്ത്യനും നീ മാത്രമേശുവേ
സ്തുതികൾക്കും പുകഴ്ചയ്ക്കും
യോഗ്യനേശുവേ
ഹാല്ലേലുയ്യാ ഹാല്ലേലുയ്യാ