1537

1.

പാടുവാൻ എനിക്കില്ലിനി ശബ്ദം
പാവനേ നിൻ സ്തുതികളല്ലാതെ
പാരിൽ എൻ ജീവിതം തീരുംവരെയു
പാടു ഞാൻ നിനക്കായ് മാത്രം

2.

പാപത്താൽ മുറിവേറ്റു വഴിയരികിൽ
ആരുമാരും അറിയാതെ കിടന്നപ്പോൾ
താങ്ങിയെടുത്തന്നെ താലോലിച്ചു
ആലംബമേകിയോനേ എന്നേശുവേ
ആനന്ദദായകനേ
ഒരു കണ്ണിനും ദയ തോന്നാതെ ഞാൻ
നിരാശയിൻ അടിത്തട്ടിലന്ന്
കിടന്നുഴലും നേരത്തവനെന്നെ
കരകേറ്റിയ നായകാ എന്നേശുവേ
കരകേറ്റിയ നായകാ