2.

തളളിപ്പറഞ്ഞൊരാ
കള്ളനെപ്പോലും
തൻ മകനാക്കിയ
സ്നേഹമെന്താശ്ചര്യം
കളളം നിറഞ്ഞ എൻ
ഉള്ളിലും വന്നതാൽ
കൺകൾ നിറയുന്നു
നന്ദിയാലേറ്റവും

3.

വർണ്ണ്യമോ നാഥനെൻ
പാപത്തിൻ ഭാരമാം
വൻ കുരിശേന്തുന്നു
കാൽവറി മേടതിൽ
വീണൊഴുകുന്നിതാ
ചോരയിൻ ചാലുകൾ
വാഴ്തിനായി ഞാൻ
സ്വർഗീയ തേജസ്സിൽ

4.

പാരം തകർന്നുപോയ്
പാവനനേശു താൻ
പാരിതിൽ പാപിയെൻ
പാതകമേറ്റതാൽ
പ്രാണൻ വെടിഞ്ഞയ്യോ
പ്രാണിയെൻ പേർക്കായ്
പ്രാണപ്രിയനെ ഞാൻ
പാടി സ്തുതിച്ചിടും

1539

1.

കണ്ടു ഞാൻ കാൽവറിയിൽ
നാഥൻറ രൂപം
കണ്ടു ഞാൻ ക്രൂശതിൽ
ആ ദിവ്യ സ്നേഹം
കാരിരുമ്പാണിയാൽ
കൈകാൽ തുളച്ചൊരാ
കാഠിനഹൃദയരെ സ്നേഹിച്ച സ്നേഹം