1.
മരണത്തിൻ വിഷമുളളടരുന്നു
സാത്താന്റെ കോട്ടകൾ തകരുന്നു
തന്നുയിർ കുരിശതിൽ തന്നവനേശുവിൻ
വെന്നിക്കൊടികളിതാ ഉയരുന്നു
2.
ഒലിവെന്ന മലയിൽ താൻ വരുവാറായ്
ഉലകത്തെ വാഴുന്ന രാജാവായ്
ഉയരട്ടെ കതകുകൾ
ഉണരട്ടെ ജനതകൾ
ഉയിർ തന്ന നാഥനെ വരവേല്ക്കാൻ
1542
അവനിവിടെയില്ലവൻ
ഉയിർത്തെഴുന്നേറ്റു
തുറന്ന കല്ലറമൊഴിയുന്നു
മരണത്തെവെന്നവൻ ഉയിർത്തെഴുന്നേറ്റവൻ
ഉയരത്തിൽ മഹിമയിൽ വാഴുന്നു
ഹല്ലേലുയ്യ കർത്താവു ജീവിക്കുന്നു
എന്റെ യേശു കർത്താവു ജീവിക്കുന്നു
അവനുന്നതനാം അതിവന്ദിതനാം
അവനവനിയിൽ വാഴും മഹേശ്വരൻ
1542 അവനിവിടെയില്ലവൻ ഉയിർത്തെഴുന്നേറ്റു തുറന്ന കല്ലറമൊഴിയുന്നു മരണത്തെവെന്നവൻ ഉയിർത്തെഴുന്നേറ്റവൻ ഉയരത്തിൽ മഹിമയിൽ വാഴുന്നു ഹല്ലേലുയ്യ കർത്താവു ജീവിക്കുന്നു എന്റെ യേശു കർത്താവു ജീവിക്കുന്നു അവനുന്നതനാം അതിവന്ദിതനാം അവനവനിയിൽ വാഴും മഹേശ്വരൻ