1.
ബഹുവിധശോധന നേരിടുകിൽ
ബലമെനിക്കേകിടും തത്സമയെ
ബഹുമാനിതനാം മാനുവേൽ മശിഹാ
ബലിമരണമതായ് മരക്കുരിശിലവൻ
2.
മരണം നീങ്ങി ജയം വന്നതിനാൽ
ശരണം എനിക്കവൻ ആയതിനാൽ
മരുവിൽ നൽതുണയായത്തീർന്നതിനാൽ
തരും എനിക്കവൻ കൃപ വന്മാരിപോൽ
3.
ഒരു നാൾ എൻ പ്രാണപ്രിയൻ വരുമെ
തരും പ്രതിഫലമന്നു നിശ്ചയം
കരുമനകളെല്ലാം അന്നു തീർന്നിടും
കരംപിടിച്ചവനെന്നെ ചേർത്തിടും
1544
എന്റെ ആശയും ആലംബവും
എന്നും നീ മാത്രം ഈ ഉലകിൽ
യേശുവേ രക്ഷകാ നീ മതി
എനിക്കീമരുവിൽ
യേശുവേ എൻ രക്ഷകാ
നീ മതി എനിക്കീമരുവിൽ