2.

ലോകം നമ്മെ കൈവിട്ടാലും
നിന്ദകളേറെ സഹിച്ചാലും
ലോകർ നമ്മെ വെറുത്താലും
പഴി ദുഷി ഓരോന്നായ് വന്നാലും
തെല്ലും വ്യസനം പാടില്ല
ഹൃദി ഒട്ടും വ്യാകുലമാകേണ്ട
തവ കൃപ മതിയെന്നാളും

3.

ക്രിസ്തനിൽ ഒന്നായ്
തീർന്നവരാം നാം
തെല്ലും ഭിന്നത പാടില്ല
ഒരുമനസ്സോടെ തിരുഹിതമീ
ഭൂവാസം മുഴുവൻ നിറവേറ്റാം
ഭിന്നത വെടിയാം മുന്നേറാം
തിരുകൃപയാൽ ഐക്യം കാത്തിടാം
തൻ നാമമുയർത്തിടാം

4.

പുതിയൊരു പുലരി ഉദിച്ചിടും
നാം പ്രിയനെ നേരിൽ ദർശിക്കും
പുത്തൻ ദേഹം പ്രാപിക്കും
നാം പരനോടൊപ്പം വാണിടും
ഒന്നായ് വാഴും നിത്യതയിൽ
തൃപ്പാദേ വീണു നമിച്ചിടും
ഹാ എന്തൊരു സൗഭാഗ്യം

1545

1.

നമ്മൾ ഒന്നാണ് ക്രിസ്തുവിൽ
എന്നും ഒന്നാണ്
ഒന്നായ് ഇവിടെ ഇരുന്നാലും
നാം ദൂരെപോയി വസിച്ചാലും
ത്രിയേകനിൽ ഒന്നല്ലോ