1.

പാപമാം കുഴഞ്ഞ
ചേറ്റിലാണ്ട എന്നെയും
പുത്രനാക്കി തീർത്ത ദിവ്യസ്നേഹരൂപനേ
പാടിടും നിൻ നാമ കീർത്തനങ്ങൾ ഞാൻ
പാരിതിൽ പാർത്തിടുന്ന കാലമെല്ലാം

2.

ശാശ്വതമാം നാടെന്റെ സ്വന്തമല്ലയോ
ജീവിതത്തിലാശ്വാസമതൊന്നുമാത്രമേ
ആശ്വസിക്കുവാനെന്നുമാനന്ദിക്കുവാൻ
സ്വർഗ്ഗസീയോൻ നോക്കിയെന്റെ
യാത്രയെന്നുമെ

3.

വിണ്ണിലുളള വീട്ടിൽ ഞാൻ ചെന്നുചേരുമെ
കണ്ണുനീരും കഷ്ടവും അകന്നുപോകുമേ
അന്നുതൻ വിശുദ്ധരൊത്ത്
ആനന്ദക്കണ്ണുനീർ
പൊഴിച്ചു ഞാൻ പാടിടും
നിന്റെ ഗീതികൾ

1547

ജീവദായകാ എൻ യേശുവേ
ജീവനേകിയോനെ കാൽവരിയിൽ
ജീവനും വെടിഞ്ഞു നീയെൻ
ജീവൻ വീണ്ടെടുത്തല്ലോ
ജീവദായകാ എന്റെ യേശുവേ