1549

1.

ഭാരിച്ച ദുഃഖത്താല്‍ പോരാട്ടം ആകിലും
നേരോടെ ജീവിച്ചു ആറുതല്‍പ്പെടും ഞാന്‍

2.

കഷ്ടതയാകിലും നഷ്ടങ്ങള്‍ വന്നാലും
ഇഷ്ടന്മാര്‍ വിട്ടാലും തുഷ്ടിയായ്‌ ജീവിക്കും

3.

കൂട്ടു കുടുംബക്കാര്‍ തിട്ടമായ്‌ വിട്ടിടും
കൂട്ടു സഹോദരന്‍ ്രഷ്ടനായ്‌ തള്ളിടും

4.

എന്തു മനോഹരം ഹത്ത ചിന്തിക്കുകില്‍
സന്തോഷ ദേശമേ നിന്നില്‍ ഞാന്‍ ചേർന്നിടും

5.

ദൂരത്തായ്‌ കാണുന്ന സോദര കൂട്ടത്തെ
യോര്‍ദ്ദാനിനക്കരെ സ്വാഗത സംഘത്തെ

6.

ബോട്ടില്‍ ഞാന്‍ കയറിടും പാട്ടോടെ യാത്ര യ്ക്കായ്‌
കോട്ടമില്ലാതുള്ള വീട്ടില്‍ ഞാന്‍ എത്തിടും

7.

രാജമുടി ചൂടി രാജാധിരാജനെ
ആലിംഗനം ചെയ്യും നാളിലെന്താനന്ദം
തീരും എന്‍ ദുഃഖം വിലാപവും
ചേരും ഞാന്‍ സ്വര്‍ഗ്ലേ വേഗം ഹല്ലേലൂയ്യാ