1.
ദൈവത്തെ സ്നേഹിക്കുമ്പോൾ
സർവ്വം നന്മയ്ക്കായ് ഭവിച്ചിടുന്നു
തിരുസ്വരമനുസരിച്ചാൽ
നമുക്കൊരുക്കിടുമവനഖിലം
കൃപയരുളിടുമേ ബലമണിയിക്കുമേ
മാറാ മധുരമായ് മാറ്റിടുമേ
2.
ഇരുൾ നമ്മെ മൂടിടുമ്പോൾ
ലോകവെളിച്ചമായവനണയും
രോഗികളായിടുമ്പോൾ
സൗഖ്യദായകനവൻ കരുതും
അവനാലയത്തിൽ സ്വർഗ്ഗനന്മകളാൽ
നമ്മെ നിറച്ചിടുമനുദിനവും
3.
കണ്ണുനീർ താഴ് വരകൾ
ജീവ ജലനദിയാക്കുമവൻ
ലോകത്തിൻ ചങ്ങലകൾ
മണിവീണയായ് മാറ്റുമവൻ
സീയോൻ യാത്രയതിൽ
മോക്ഷമാർഗ്ഗമതിൽ
സ്നേഹംകൊടിക്കീഴിൽ നയിക്കുമവൻ
1552
നന്മയല്ലാതൊന്നും ചെയ്തിടാത്തവൻ
തിന്മയാകെ മായിക്കുന്നവൻ
പാപമെല്ലാം ക്ഷമിക്കുന്നവൻ
പുതുജീവനെന്നിൽ പകരുന്നവൻ
യേശു... യേശു അവനാരിലും വലിയവൻ
യേശു... യേശു അവനാരിലും മതിയായവൻ