1555
1.
എത്ര സന്തോഷം നീയെനിക്കേകി
എൻ പ്രിയനേശുവേ
എന്തൊരാനന്ദം നീ ചൊരിഞ്ഞു
ഏഴയെൻ ജീവിതത്തിൽ
2.
നിൻ സ്നേഹം ഓർക്കുമ്പോൾ
ഉളളം നിറയുന്നു, എൻ
ക്ലേശമഖിലവും നീങ്ങിടുന്നു
എന്റെ ദുഃഖമെല്ലാം മറന്നിടുവാനായ്
നിൻ സ്നേഹം മതിയെനിക്ക്
3.
നാനാ പരീക്ഷകളേറിടും നേരം
നാഥന്റെ മാറിൽ ചാരിടും ഞാൻ
ഓരോ ദിവസവും നന്മകളോർത്ത്
ആനന്ദിച്ചാർത്തു പാടും
വാഴ്ത്തിടും ഞാൻ കർത്താവിനെ
കാൽവറി സ്നേഹമോർത്ത്
വർണ്ണിക്കും ഞാൻ തൻ കൃപകൾ
ജീവിത നാൾകളെല്ലാം