1556

1.

ഹാ എത്ര അത്ഭുതം അത്ഭുതമേ
ആ ദിനം ഞാൻ മറക്കാ
ലോകാന്തകാരത്തിൽ അലഞ്ഞപ്പോൾ
കണ്ടു ഞാൻ രക്ഷകനേ
എത്ര ദയാലു താൻ ആർദ്ര മിത്രം
എന്നാത്മ ദാഹം തീർത്തു
സന്താപം മാറി ഹാ സന്തോഷാൽ പാടുന്നു
എന്നിരുൾ നീങ്ങിപ്പോയ്

2.

ദാനമായ് തന്നു തൻ ജീവനെ താൻ
ക്രൂശിലെ സ്നേഹം മൂലം
ദൈവ ഭവനത്തിൽ നീതിമാനായ്
എന്തൊരു സ്ഥാനമിത്
എത്ര ക്ഷണത്തിൽ താൻ സ്വീകരിച്ചു
ഹീനനാം പാപിയെന്നെ
വൻ കൃപ ദാനമാം രക്ഷ തന്നു
എന്നും തൻ നാമമുയരട്ടെ

3.

കാലങ്ങൾ തീർന്നാലും നിന്നീടും എൻ
പ്രത്യാശ എന്‍റെ ഉള്ളിൽ
കൈപ്പണിയല്ലാത്ത നിത്യവീട്
സ്വർഗ്ഗത്തിലുണ്ടെനിക്കായ്
സ്വന്തമായ് തീർന്നിതാ വൻ കൃപയാൽ
വിശ്വസിച്ച ദിനത്തിൽ
നിത്യമാം ധനവും അനുഗ്രഹമെല്ലാം
തൻ കരത്താൽ എനിക്കായ്
സ്വർഗ്ഗം താണിറങ്ങി എന്നുള്ളിൽ വന്നിതാ
തൻ ക്രൂശിനാൽ ഞാൻ പൂർണ്ണനായ നാൾ
എൻ പാപം മാഞ്ഞുപോയ്
എൻ രാവും തീർന്നുപോയ്
സ്വർഗ്ഗം താണിറങ്ങി എന്നുള്ളിൽ വന്നിതാ