1560

പാടാം പാടാം സ്തുതി ഗീതം പാടാം
യേശു മതിയായവൻ
ഈ ലോകജീവിത യാത്രയതിൽ എന്നും
യേശു മതിയായവൻ
കൃപയാൽ രക്ഷസൗജന്യമായി
നമുക്കായ് നൽകിയവൻ
പാപമെല്ലാം പോക്കി നമ്മെ
സുതരാക്കി തീർത്തു നാഥൻ
ആരാധ്യനാകും ആരാലും വന്ദ്യൻ
അവനല്ലോ യേശുനാഥൻ
സ്തോത്രഗീതം പാടി എന്നും
ആമോദാൽ ആരാധിക്കാം