1.
പ്രാണപ്രിയനേ എൻ സ്നേഹനാഥനേ
നിന്നടിമയായതെനിക്കെത്ര ഭാഗ്യമേ
ലോകം തരും പേരെനിക്ക് എന്തിനാണേ
നിന്റെ സേവയൊന്നുമാത്രമെന്റെ ലക്ഷ്യമേ
2.
നാലുവിരൽ നീളമുള്ള എന്റെ ആയുസ്സ്
നാഥനായ് പോർ ചെയ്തിടാൻ ഒന്നുമില്ലയേ
നല്ല ദാസനേ വിശ്വസ്ത ദാസനേ
എന്ന ശബ്ദം കേട്ടിടാൻ
ഒരുങ്ങിടുന്നു ഞാൻ
3.
കാഹളങ്ങൾ കേട്ടിടുവാൻ കാലമായല്ലോ
കാന്തൻ വേഗം വന്നിടും തൻദൂതരുമായ്
ഒരുങ്ങിടാം ഉണർന്നിടാം
ദീപം തെളിയിക്കാം
നിദ്രവിട്ടുണർത്തിടാം തൻജനത്തേയും
1561
മന്നവനേശു വാനിൽ വന്നിടും നാളിൽ
മന്നിതിൻ ക്ലേശങ്ങൾ തീർന്നിടുമേ
ഉന്നതന്റെ പൊന്നുമുഖം കാണുന്നേരം
എന്നകം സമ്മാേദത്താൽ
പുളകിതമാകും