1563

ദൈവജനമേ ഈ ധരയിൽ
നമ്മെ നടത്തുന്ന നാഥൻ ജീവിക്കുന്നു
പ്രിയനവൻ കൂടെ എന്നും വസിപ്പാൻ
ക്രൂശിൽ നമുക്കായ് മരിച്ചുവല്ലോ
സർവാംഗ സുന്ദരനാകും പുത്രൻ
സർവ്വവും ത്യജീച്ചവൻ മനുഷ്യനായി
ദൈവകുഞ്ഞാടായ് യാഗമായ്
നമ്മെ ദൈവമക്കളായി തീർത്തിടുവാൻ
ദൈവമക്കളായി തീർത്തിടുവാൻ
ആദ്യനും അന്ത്യനുമായ കർത്തൻ
ആരിലും ഉന്നതനാകും പുത്രൻ
ദൂതന്മാർ നിത്യം ആരാധിക്കും
സർവ്വശക്തനായവന്നാരാധന
ശക്തനായവന്നാരാധന