1.
നാഥാ നീയുന്നതൻ നാഥാ നീ ശാശ്വതൻ
നീതിമാനായ നീ ക്രൂശിതൻ ക്രൂശിതൻ
നാഥാ നീ ക്രൂശിതൻ
നാഥാ ജേതാവു നീ വിണ്ണിൻ പന്ഥാവു നീ
പാപമോക്ഷം തരും വന്ദിതൻ വന്ദിതൻ
നാഥാ നീ വന്ദിതൻ
പാടി പുൽകുന്നു ഞാൻ
നിൻ പദം സാദരം
2.
വീണ്ടും നീ വന്നിടും മേഘത്തിൽ വന്നിടും
ചാരു വാക്യങ്ങളിൽ ചൊന്നിടും
നാഥാ നീ ചൊന്നിടും
എൻ കാന്തേ കന്യകേ
ചേരു നീ അന്തികെ, സ്വർഗ്ഗരാജ്യേ
സദാ വാണീടു
സ്വർഗ്ഗേ നീ വാണിടു അന്നാളിൽ
കാന്തയോ കണ്ടിടും നിൻ മുഖം
നിൻ മുഖം... പൊന്മുഖം
1564
നീയാണാരംഭം ദേവാധിദേവാ
നീയാണാലംബം ശ്രീയേശുനാഥാ
നീയെൻ സങ്കേതം രാജാധിരാജാ
നീയെൻ ആനന്ദം ശ്രീ യേശുനാഥാ
ആമേനായുള്ളാനെ ആത്മാവായുള്ളാനെ
നീയാണാരാധ്യൻ ശ്രീയേശുവേ
യേശുവേ... യേശുവേ... യേശുവേ