1.
സർവ്വേശാ നിൻ സ്വരം
സർവ്വ പ്രപഞ്ചവും
സ്യഷ്ടിച്ചതെന്താശ്ചര്യം
സാധുവാമെന്നയീ നിൻ
പൊൻ കരങ്ങളാൽ
മെനഞ്ഞതെന്തഗോചരം
2.
ഏഴയാമെന്നുടെ സങ്കടയാചന
ശ്രവിക്കും സർവ്വശക്തനേ
സഹായമേകുവാൻ
സമീപേയുളളതാൽ
സാനന്ദം നിന്നെ വാഴ്ത്തുമേ
3.
നിൻ ജീവവചനം
എന്നാത്മ ഭോജ്യമായി
നാൾതോറുമാസ്വദിക്കുവാൻ
അളവില്ലാ നിൻ കൃപ
തന്നെന്നെതാങ്ങുക
ആമോദമായ് വാഴുവാൻ
1567
അനുഗ്രഹത്തിനാത്മനാഥനെ
അനാദിയായും ശാശ്വതവാനേ
നീ എന്റെ ആശയം നീ എന്റെ സങ്കേതം
നീ എന്നുമെന്റെ സർവ്വവും
ഹല്ലേലുയ്യ മഹത്വം
ഹല്ലേലൂയ്യ സ്തോത്രം