1.

ജീവിതത്തിൽ ഒരു നാളും സംഭ്രമിക്കില്ല
കർത്താവാണെന്റെ ദൈവം
അവനെന്നെ സഹായിക്കും ശക്തനാക്കും
വലങ്കൈയ്യാൽ താങ്ങി നിർത്തും

2.

ജീവിതത്തിൽ ഒരു നാളും നിശബ്ദനാകില്ല
യേശുവാണന്റെ ദൈവം
ഞാനെന്നും ഘോഷിക്കും സത്യമായും
ക്രൂശിലെ ദിവ്യയാഗം

1568

സാഗരങ്ങളെ ശാന്തമാക്കിയോൻ
ശക്തനായവൻ കൂടെയുണ്ട്
ഇന്നുമെന്റെ കൂടെയുണ്ട്
കൂടെയുണ്ട് നാഥൻ
ഭയപ്പെടില്ല ഞാൻ ഭയപ്പെടില്ല