1.

ഏതുനേരത്തും കൂടെ വരും
എന്റെ ഖേദങ്ങൾ തീർത്തുതരും
എത്ര നല്ല മിത്രം യേശു
എനിക്കെന്നും മതിയായവൻ

2.

എന്നെ സ്നേഹിക്കും തൻകരങ്ങൾ
എല്ലാം നന്മക്കായ് നൽകിടുന്നു
എല്ലാറ്റിനും സ്തോത്രം ചെയ്യും
എപ്പോഴും സന്തോഷിക്കും ഞാൻ

3.

വീട്ടിലെത്തുന്ന നാൾവരെയും
വീഴാതൻപോടെ സൂക്ഷിക്കുന്നു
വല്ലഭൻ തൻ വലം കയ്യിൽ
വഹിച്ചെന്ന് നടത്തിടുന്നു

4.

ഏറെ നാളുകൾ ഇല്ലിഹത്തിൽ
എന്റെ സ്വർഗ്ഗീയ പാർപ്പിടത്തിൽ
എത്തും വേഗം ദുഃഖം തീരും
ഏറിടുന്നു ആശയെന്നിൽ

1570

തൃക്കരങ്ങൾ എന്നെ നടത്തും
അക്കരെ ഞാൻ ചേരും വരെയും