1.

മരുവിൽ നീയൊരു നീരുറവ
കരുതിയല്ലോ ഹാഗാറിന്നായ്
കരയും നേരം കേൾക്കും താതൻ
കനിയും തൻ ഹിതം പോൽ

2.

അനാഥർക്കെല്ലാം നൽപിതാവാം
വിധവകൾക്കു പാലകനും
കാക്കും എന്നും കണ്മണിപോൽ
കരുതും കർത്തനവൻ

3.

മന്നിലെങ്ങും ഉയർത്തിടും ഞാൻ
മന്നവാ നിൻ നാമമെന്നും
രക്ഷ തന്ന നാഥാ നിന്നെ
വണങ്ങി കുമ്പിടുന്നേ

1572

യേശു രാജാ നിൻകൃപ മതിയെനിക്കു
നാൾതോറും നടത്തുവാൻ നീ മതിയേ
രക്ഷകാ... നയിക്കണമേ
നൽവരം... ഏകിടുവാൻ