1574
1.
ഭയപ്പെടേണ്ട എൻ മനമേ
ദയയുളള നാഥൻ കൂടെയില്ലേ
അഭയമവൻ തരികയില്ലേ
എന്തിനു ഭീതി എൻ മനമേ
2.
വലം കരത്താൽ വഹിച്ചു നിന്നെ
വഴി നടത്താൻ പ്രിയനില്ലേ
ഒരു വിപത്തും വരുത്തുകില്ല
എന്തിനു ഭീതി എൻ മനമേ
3.
മരണനിഴൽ താഴ് വരയിൽ
ശരണം തരും സഖിയല്ലോ
മനതളിരിൽ സുഖമരുളും
എന്തിനു ഭീതി എൻ മനമേ
4.
ഗഗനമതു ഭൂമിക്കുമേൽ
ഉയർന്നിരിക്കുന്നതുപോലെ
തൻ ദയയൊ വലുതല്ലോ
എന്തിനു ഭീതി എൻ മനമേ
യേശുവിൽ നീ ആശ്രയിക്കു
ആശ്വസിക്കൂ നിതാന്തം
തൻ കൃപകൾ ശക്തി തരും -
എന്തിനിനീ വിഷാദം