1.

കഠിനപരീക്ഷകൾ വന്നിടുകിൽ
കലങ്ങിയെന്നുള്ളം തളരാതെ
കർത്താവേ കൃപ നൽകണമേ
കഷ്ടതയിൽ തുണനിൽക്കണമേ

2.

അരികളിൻ മാരണ വഴികളിലും
ശരണം താവക ചരണവുമേ
ഒരു പൊഴുതും നീ പിരിയാതെ
ന്നരികിൽ നിയതം പാർക്കണമേ

3.

നന്മയാൽ തിന്മയെ ജയിച്ചിടുവാൻ
നന്മകളെന്നിൽ വളർത്തണമേ
തിരുമൊഴിയാലുളളമുണർത്തണമേ
തിരുഹിതം പോലെന്നെ നടത്തണമേ

4.

മരണത്തെ ജയിച്ചു ഉയിർത്തെഴുന്നവനെ
മഹത്വത്തിൽ വാഴും വല്ലഭനേ
മഹിയിൽ വീണ്ടും വരുന്നവനേ
മഹത്വവും സ്തോത്രവും നിനക്കാമേൻ

1575

കരുണയിൻ കാതലേ കനിയണമേ
കദനങ്ങൾ നീക്കി നീ കാക്കണമേ
കരുത്തുറ്റ കരത്താൽ താങ്ങണമേ
കനിവോടടിയനെകരുതണമേ!