1576

1.

അനുദിനമെന്നെ പുലർത്തിടുന്ന
ആത്മ സഖാവവൻ താൻ
അവനിയിലെന്റെ ഭാരങ്ങളെ
വഹിച്ചിടും വല്ലഭൻ താൻ

2.

ഇന്നിഹത്തിൽ വന്നിടുന്ന
ഖേദത്തിൻ വേളകളിൽ
വരുമരികിൽ തരുമഭയം
തൻ തിരുമാർവിടത്തിൽ

3.

കാൽവരിയിൽ പാപം തീർക്കാൻ
യാഗമായ് തീർന്നവനെ
നിൻ നിണത്താൽ എന്നെ സ്വന്തമാക്കി
സർഗ്ഗ സൗഭാഗ്യമേകി

4.

കർത്തനേ നീ വാനമേഘ
വന്നിടും വേള നോക്കി
പാർത്തിടുമീ പാരിടത്തിൽ
പരദേശവാസിയായ് ഞാൻ
പാരിലെന്നും സ്തോതഗീതങ്ങൾ
പാടിടും ഞാൻ പരനായ്