2.

നിനക്കായ് ചെയ്തതൊന്നും
നിലനിൽക്കില്ല
നേടുന്നതെല്ലാമിഹേ നഷ്ടമാകും
നല്ല നാഥനായിനി ചെയ്യുന്നതെല്ലാമെല്ലാം
നിത്യത തന്നിലും നിലനിൽക്കുമേ
നേരം ഒട്ടും നീ ലോകേ നഷ്ടമാക്കല്ലേ
നിത്യതയ്ക്കായ് നീ വേഗം ഒരുങ്ങിടുക
നാളുകളധികമായ് നീളുകയില്ലിനിയും
നാകേ നിന്നെയും നാഥൻ ചേർത്തിടുമേ

1578

1.

ദൈവത്തിൻ പൈതലേ
നീ കലങ്ങിടുന്നോ
കർത്താവിൽ പൂർണ്ണമായ്
നീ ആശ്രയിക്കു
ഭാവിയെ ഓർത്തു നീ ഭാരപ്പെടുമ്പോൾ
നിനക്കായ് കരുതുന്നോൻ കൂടെയില്ലേ
യഹോവ ശാലോം സമാധാനം നൽകും
യാഹോവയിരേ കരുതിടും നിന്നെ
യഹോവശമ്മ കൂടെയുളളതാലെ
യാതൊരു ഭാരവും വേണ്ടിനിയും