1.
എന്തുതന്നെ ഭവിച്ചാലും പതറുകില്ല
എൻ പ്രിയനെ വിട്ടൊരുനാളും പിരികയില്ല
എണ്ണി എണ്ണി ഓരോ നാളും
കഴിച്ചിടും ഞാൻ
എൻ പ്രാണനാഥൻ വരവിനായ്
കാത്തിരിക്കും ഞാൻ
2.
കഷ്ടതയിൻ നടുവിൽ
ഞാൻ കഴിഞ്ഞെന്നാലും
കണ്ണുനീരെൻ ഓഹരിയായ്
മാറിയെന്നാലും
കർത്തേനെന്നെ കണ്മണി
പോൽ കാത്തിടുന്നതാൽ
കീർത്തനങ്ങൾ പാടിയവൻ
നാമമുയർത്താം
3.
എത്രയേറെ പാടുകൾ
നാം സഹിചെന്നാലും
അത്രയേറെ പ്രതിഫലം പ്രാപിച്ചിടും
കൃത്യമായി പാരിൽ വേല തികച്ചിടുകിൽ
തൃപ്തിയോടെ വാണിടും
നാം യുഗായുഗമായ്
1579
എന്റെ ദൈവം ഓരോ നാളും നടത്തിടുന്നു
എണ്ണമില്ലാ കൃപയിനാൽ നിറച്ചിടുന്നു